Connect with us

ശബരിമല: കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന കളക്ഷന്‍ 50 ലക്ഷം രൂപ

കേരളം

ശബരിമല: കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന കളക്ഷന്‍ 50 ലക്ഷം രൂപ

പത്തനംതിട്ട: മണ്ഡല-മകര വിളക്ക് സീസണ്‍ തുടങ്ങിയശേഷം പമ്പ സര്‍വീസിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷന്‍ ശരാശരി 50 ലക്ഷം രൂപ. പമ്പ-നിലയ്ക്കല്‍ 180 ചെയിന്‍ സര്‍വീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനേന 275-300 ദീര്‍ഘദൂര സര്‍വീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നുമാണ്.

ചൊവ്വാഴ്ച്ച 300 പമ്പ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തിയപ്പോള്‍ തിങ്കളാഴ്ച്ചയിലെ എണ്ണം 275 ആണ്. പമ്പ-കോയമ്പത്തൂര്‍, പമ്പ-തെങ്കാശി അന്തര്‍ സംസ്ഥാന സര്‍വീസുകളുമുണ്ട്. തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്ന് ആവശ്യമുയര്‍ന്നാല്‍ മലബാര്‍ ഭാഗത്ത് നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. ഡിമാന്റ് ഉണ്ടെങ്കില്‍ തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങാന്‍ സാധിക്കും. ശബരിമല സീസണ്‍ പ്രമാണിച്ചു വിവിധ ഡിപ്പോകളില്‍ നിന്നും അധികമായി വിന്യസിച്ചത് ഉള്‍പ്പെടെ 290 ഡ്രൈവര്‍മാരും 250 കണ്ടക്ടര്‍മാരുമാണ് ഡ്യൂട്ടിയിലുള്ളത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top