Connect with us

രാഹുല്‍ ഈശ്വര്‍ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

കേരളം

രാഹുല്‍ ഈശ്വര്‍ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍. നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെര്‍ച്ച് ചെയ്യണമെന്നുമാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പൂജപ്പുര ജയിലില്‍ നിരാഹാരം തുടരുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ക്ഷീണമുള്ളതിനാല്‍ ഡ്രിപ്പിടാന്‍ രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷന്‍സ് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ റിമാന്‍ഡിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് രാഹുല്‍ ഈശ്വര്‍. അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ജയിലില്‍ നിരാഹാര സമരം നടത്തുന്നത്.

അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ വാദം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top