കായികം
സൂപ്പര്‍ പോരാട്ടങ്ങളില്‍ റയല്‍ മാഡ്രിഡിനും ലിവര്‍പൂളിനും വിജയം
സ്പാനിഷ് ലാലിഗയിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയ്‌ക്കെതിരേ റയല്‍ മാഡ്രിഡിന് വിജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണയെ അവരുടെ ഗ്രൗണ്ടായ നൗക്യാമ്പില്‍ റയല്‍ പരാജയപ്പെടുത്തിയത്. അലാബ, വാസ്‌ക്വസ് എന്നിവര്‍ റയലിനായും അഗ്യൂറോ ബാഴ്‌സയ്ക്കായും ഗോള്‍ നേടി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്. മുഹമ്മദ് സല ലിവര്‍പൂളിനായി ഹാട്രിക് നേടി. ജോട്ട, കെയ്റ്റ എന്നിവരും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു.
