Connect with us

രാഹുല്‍ ഗാന്ധി പുതിയ വസതിയിലേക്ക് ഉടന്‍ മാറിയേക്കും

ദേശീയം

രാഹുല്‍ ഗാന്ധി പുതിയ വസതിയിലേക്ക് ഉടന്‍ മാറിയേക്കും

ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയേണ്ടിവന്ന രാഹുല്‍ ഗാന്ധി പുതിയ വസതിയിലേക്ക് ഉടന്‍ മാറിയേക്കും. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 22നാണ് രാഹുല്‍ ഗാന്ധി ദില്ലി തുഗ്‌ളക്ക് റോഡിലെ ഔദ്യോഗിത വസതി ഒഴിഞ്ഞത്. പിന്നീട് സോണിയാ ഗാന്ധിയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.

സോണിയയുടേയും രാഹുലിന്റേയും ഓഫീസുകള്‍ അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതികമായ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് രാഹുല്‍ താമസം മാറ്റുന്നത്. ദില്ലി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ നിസാമുദ്ദീനിലെ വീട്ടിലേക്ക് മാറാനാണ് തീരുമാനം. സെക്യൂരിറ്റി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ നിന്ന് മാറുമെന്നാണ് വിവരം.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top