ദേശീയം
ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്‌കോട്ട് കോട്ടയില്‍ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ പണികഴിപ്പിച്ച പ്രതിമയാണ് പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ചത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് സിന്ധുദുര്‍?ഗിലെ തര്‍ക്കര്‍ലി ബീച്ചില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
