Connect with us

പി.എം. ശ്രീ: നിര്‍ണ്ണായക മന്ത്രിസഭായോഗം ഇന്ന്

കേരളം

പി.എം. ശ്രീ: നിര്‍ണ്ണായക മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: പി.എം. ശ്രീ യെ ചൊല്ലി എല്‍.ഡി.എഫിലെ വലിയ പൊട്ടിത്തെറിക്കിടെ നിര്‍ണ്ണായക മന്ത്രിസഭായോഗം ഇന്ന്. സി.പി.ഐ. മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടെങ്കിലും മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും. അതേസമയം, അനുനയ നീക്കത്തിന്റ ഭാഗമായി കാബിനെറ്റ് യോഗം വൈകീട്ട് മൂന്നരയിലേക്ക് മാറ്റിയിട്ടുണ്ട്.

രാവിലെ 9 നു സി.പി.ഐ. അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് ചേരും. കരാര്‍ റദ്ദാക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സി.പി.ഐ. എസ്.എസ്.കെ. ഫണ്ട് വാങ്ങി പി.എം. ശ്രീ യില്‍ മെല്ലെ പോക്ക് നടത്താം എന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയര്‍ത്തുന്നുണ്ടെങ്കിലും സി.പി.ഐ. വഴങ്ങില്ല. രണ്ട് തവണ മന്ത്രിസഭ ചര്‍ച്ച ചെയ്തു മാറ്റിവച്ച വിഷയത്തില്‍ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെ ആണ് ഒപ്പിട്ടത്. അതില്‍ റൂള്‍സ് ഓഫ് ബിസിനസ് വീഴ്ച ഉണ്ടെന്ന വിലയിരുത്തല്‍ ഉണ്ട്.

സി.പി.ഐ. മന്ത്രിമാരുടെ കത്ത് മുഖ്യമന്ത്രി കാബിനറ്റില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. വിഷയത്തില്‍ സി.പി. എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിട്ടില്ല. എസ്.എസ്.കെ. ഫണ്ട് വാങ്ങി പി.എം. ശ്രീയില്‍ മെല്ലെ പോക്ക് നടത്താം എന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയര്‍ത്തുന്നുണ്ടെങ്കിലും സി. പി.ഐ. വഴങ്ങില്ല. രണ്ട് തവണ മന്ത്രിസഭ ചര്‍ച്ച ചെയ്തു മാറ്റിവച്ച വിഷയത്തില്‍ വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെ ആണ് ഒപ്പിട്ടത്. അതില്‍ റൂള്‍സ് ഓഫ് ബിസിനസ് വീഴ്ച ഉണ്ടെന്ന വിലയിരുത്തല്‍ ഉണ്ട്.

അതേസമയം, പി.എം. ശ്രീ തര്‍ക്കത്തില്‍ കടുത്ത നിലപാടാണ് സി.പി.ഐ.യ്ക്കുള്ളത്. മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഇന്നലെ ചേര്‍ന്ന സി.പി.ഐ. സെക്രട്ടറിയേറ്റില്‍ തീരുമാനമെടുത്തിരുന്നു. ഓണ്‍ലൈനായിട്ടാണ് യോഗം ചേര്‍ന്നത്. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാല്‍സലാം എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രശ്‌നപരിഹാരത്തിനായി എംഎ ബേബി ഇടപെട്ടിരുന്നുവെന്നും ബിനോയ് വിശ്വവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് ബേബിയും ആവര്‍ത്തിച്ചതെന്നും വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍.

ദേശീയ വിദ്യാഭ്യാസ നയത്തോട് യോജിക്കാനാവില്ലെന്നും നയം വിദ്യാഭ്യാസ മേഖലയ്ക്ക് ആപത്താണെന്നും സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ അഭിപ്രായപ്പെട്ടു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top