ദേശീയം
പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്
ന്യുഡല്‍ഹി: പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക് സഭയില്‍ ബഹളം വച്ചത്. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. കാര്യോപദേശക സമിതി യോഗത്തിന് ശേഷം ഓപ്പറേഷന്‍ സിന്ദൂറിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമെന്ന് ചെയര്‍ നിയന്ത്രിച്ച ജഗദാംബിക പാല്‍ എംപി വ്യക്തമാക്കി.
