കേരളം
ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി അപഹാസ്യനാവുന്നതായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി അപഹാസ്യനാവുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തെല്ലാം കോണ്‍ക്ലേവ് ആണ് സര്‍ക്കാര്‍ നടത്തുന്നത്. ഉള്ള ബഹുമാനം കൂടി പിണറായി വിജയന്‍ കളഞ്ഞു. ഇങ്ങനെ ഒരു മനുഷ്യന് കാപട്യം കാണിക്കാന്‍ കഴിയുമോ എന്നും ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി അപഹാസ്യനായി നില്‍ക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം പിന്‍വലിക്കുമോ, അന്ന് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറാക്കുമോ എന്ന ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ അതിനൊന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
