Connect with us

നിമിഷപ്രിയയുടെ മോചനം: വീണ്ടും പോസ്റ്റുമായി കെ.എ. പോള്‍

ദേശീയം

നിമിഷപ്രിയയുടെ മോചനം: വീണ്ടും പോസ്റ്റുമായി കെ.എ. പോള്‍

ന്യുഡല്‍ഹി : യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പോസ്റ്റുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെ.എ. പോള്‍. നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് തുക നല്‍കണമെന്ന് കെ.എ. പോള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ തന്റെ എഫ്.സി.ആര്‍.എ. അക്കൗണ്ട് പുനസ്ഥാപിക്കണമെന്നും നിമിഷ പ്രിയ വിഷയത്തില്‍ ലക്ഷങ്ങള്‍ താന്‍ ഇതുവരെ ചെലവാക്കിയെന്നും പുതിയൊരു അക്കൗണ്ട് വിദേശകാര്യ മന്ത്രാലയം നല്‍കുന്നത് കാത്തിരിക്കുന്നുകയാണെന്നും പോള്‍ പറഞ്ഞു.

അതേസമയം, നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ പണം അയയ്ക്കണമെന്ന കെ.എ. പോളിന്റെ പോസ്റ്റിനാണ് വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള പോസ്റ്റ് വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുകയാണിപ്പോള്‍.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top