ദേശീയം
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുരകായസ്ഥയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വീടുകളില്‍ നടന്ന റെയ്ഡിന് ശേഷമാണ് എഡിറ്ററെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റില്‍ ന്യൂസ് ക്ലിക്ക് പോര്‍ട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഒദ്യോഗിക വസതിയിലടക്കം ഇന്ന് റെയ്ഡ് നടന്നിരുന്നു.
