Connect with us

വിശാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ‘മാര്‍ക്ക് ആന്റണി’

സിനിമ

വിശാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ‘മാര്‍ക്ക് ആന്റണി’

വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. ചിത്രത്തിനായി വിശാല്‍ നടത്തിയ സ്റ്റൈലന്‍ മേക്കോവര്‍ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ‘മാര്‍ക്ക് ആന്റണി’ ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 15നാണ് റിലീസാകുന്നത്.

ഒരു ടൈം ട്രാവലര്‍ ഗ്യാംങ് സ്റ്റാര്‍ സിനിമയാണ് മാര്‍ക്ക് ആന്റണി എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതേ സമയം കോമഡിക്കും ആക്ഷനും ഒരേ പോലെ പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സില്‍ക് സ്മിതയെ വീണ്ടും സ്‌ക്രീനില്‍ എത്തിക്കുന്നുണ്ട് ചിത്രത്തില്‍. ട്രെയിലറിലും സില്‍കിന്റെ രംഗങ്ങള്‍ കാണിക്കുന്നുണ്ട്. എസ്ജെ സൂര്യ ചിത്രത്തില്‍ പ്രധാന വേഷത്തിലാണ്. വിശാലിനേക്കാള്‍ ചിലയിടത്ത് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത് എസ്ജെ സൂര്യയാണ്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങും. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ ‘മാര്‍ക്ക് ആന്റണി’. എസ് വിനോദ് കുമാറാണ് നിര്‍മ്മിക്കുന്നത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top