കേരളം
മുഴുവന്‍ തെരുവ്‌നായ്ക്കളെയും മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് എം.ബി. രാജേഷ്
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ തെരുവ്‌നായ്ക്കളെ മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. എബിസി ഷെല്‍ട്ടര്‍ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവ് നായക്കളെ മുഴുവന്‍ മാറ്റാന്‍ കഴിയുകയെന്നും ചോദിച്ചു. സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് കൈയില്‍ കിട്ടിയിട്ടില്ലെന്നും തെരുവ്‌നായ്ക്കളെ മുഴുവന്‍ മാറ്റണമെന്ന നിര്‍ദേശം വന്നാല്‍ അപ്പോള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
