കേരളം
മകനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ വിശദീകരണവുമായി അച്ഛന്‍
തിരുവനന്തപുരം : മകനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ വിശദീകരണവുമായി അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ട. ബിനോയ് ദുബായിലുണ്ട്, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ അവിടെ സ്വീകരിക്കാം. ബിനോയിയുമായുള്ള ഇടപാടിന്റെ പേരില്‍ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താനുമായി ബന്ധപ്പെട്ട് ഒരു ബിസിനസും നടന്നിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി സെക്രട്ടറിയേറ്റും ഉന്നത നേതൃത്വവും അറിയിച്ചിട്ടുള്ളതാണെന്നും കോടിയേരി പറഞ്ഞു.
