Connect with us

കിഫ്ബി മസാല ബോണ്ട്: അഴിമതി നടന്നുവെന്ന് വി.ഡി. സതീശന്‍

കേരളം

കിഫ്ബി മസാല ബോണ്ട്: അഴിമതി നടന്നുവെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഗുരുതരമായ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരഞ്ഞെടുപ്പ് അടുക്കുമ്‌ബോള്‍ ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മസാല ബോണ്ട് ഇടപാടില്‍ സംസ്ഥാനത്തിന് വലിയ ധനനഷ്ടമുണ്ടായെന്ന് സതീശന്‍ പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് മുന്‍പും നോട്ടീസ് അയച്ചിട്ടും എന്തായി. മസാല ബോണ്ടില്‍ കടം എടുത്തത് തെറ്റാണ്. ഒന്നര ശതമാനം പലിശയ്ക്ക് പണം കിട്ടും എന്നിട്ടും കൂടിയ പലിശയ്ക്ക് പണം എടുത്തു. മുന്‍ മന്ത്രി തോമസ് ഐസക് പറയുന്നത് തെറ്റാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മണിയടിക്കാന്‍ മാത്രം മുഖ്യമന്ത്രി പോയി. പണം നിക്ഷേപിക്കുന്ന ആര്‍ക്കും മണിയടിക്കാം. നടന്നത് പി ആര്‍ സ്റ്റണ്ടാണ്. മുഖ്യമന്ത്രി മണിയടിക്കാന്‍ പോകുന്നതിന് മുന്‍പ് സംസ്ഥാനം സോവറിംഗ് ഗ്യാരന്റി നല്‍കിയതിനെക്കുറിച്ച് ആലോചിക്കണം. എന്തായിരുന്നു അന്ന് പിആര്‍ സ്റ്റണ്ട്. ഇപ്പോള്‍ പറയുവാ ഒരു ബന്ധവുമില്ലെന്ന്.

ഏതാ കിഫ്ബി എന്ന് ചോദിക്കാത്തത് ഭാഗ്യം. ഒഴിഞ്ഞു മാറിയാല്‍ വലിയ തമാശയാകും. മലയാളികളെ ഇങ്ങനെ ചിരിപ്പിക്കരുത്. കരുവന്നൂരിലും സമാനസംഭവം നടന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പായി ഇഡി നോട്ടീസ് അയച്ചിരിക്കുന്നത് .സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പേടിപ്പിക്കുന്നതിനുവേണ്ടിയാണ്, അല്ലാതെ ഇഡി കൂടുതല്‍ ഒന്നും ചെയ്യില്ല. കേരളത്തില്‍ ബിജെപിയെ സഹായിക്കാന്‍ വേണ്ടിയുള്ള ഒരു ഭയപ്പെടുത്തലാണ് ഈ നോട്ടീസ്’- വിഡി സതീശന്‍ പറഞ്ഞു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top