Connect with us

‘ഖുഷി’ ഒടിടി റിലീസിന്

സിനിമ

‘ഖുഷി’ ഒടിടി റിലീസിന്

വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച ‘ഖുഷി’ ഒടിടി റിലീസിന്. ഒടിടിയില്‍ ഒക്ടോബര്‍ ഒന്നിനാണ് വിജയ് ദേവെരകൊണ്ടയുടെ ഖുഷി സ്ട്രീം തുടങ്ങുക. ഖുഷി നെറ്റ്ഫ്ലിക്സിലാണ് പ്രദര്‍ശിപ്പിക്കുക. സംവിധാനം ശിവ നിര്‍വാണയാണ് നിര്‍വഹിച്ചത്.

ഖുഷി റിലീസിന് 26 കോടി കളക്ഷന്‍ നേടിയപ്പോള്‍ ആകെ നേട്ടം 72 കോടി രൂപയാണ്. ഖുഷി ഒരു പ്രണയ ചിത്രമായിരുന്നു. രണ്ട് വിശ്വാസങ്ങളുള്ള നായകനും നായികയുമായിരുന്നു ചിത്രത്തില്‍ എന്നതായിരുന്നു ചിരിക്കും സംഘര്‍ഷത്തിനും വഴിയൊരുക്കിയത്. കടുത്ത ദൈവ വിശ്വാസിയാണ് സാമന്ത ചിത്രത്തില്‍ അവതരിപ്പിച്ച ആരാധ്യയെങ്കില്‍ യുക്തിവാദിയുടെ കുടുംബ പശ്ചാത്തലമുള്ളയാളായിരുന്നു ചിത്രത്തില്‍ വിജയ് ദേവെരകൊണ്ട അവതരിപ്പിച്ച വിപ്ലവ് കുമാര്‍. ആരാധ്യയുടെയും വിപ്ലവ് കുമാറിന്റെയും പ്രണയം വിവാഹത്തിലേക്കെത്തുമ്പോഴാണ് വഴിത്തിരിവുണ്ടാകുന്നത്.

നായകന്റെ നായികയുടെയു ബന്ധം സംഘര്‍ഷഭരിതമാകുന്നു. എങ്ങനെയാണ് രണ്ടുപേരും ആ പ്രശ്നങ്ങള്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത് എന്നതാണ് പ്രേക്ഷകനെ ഇഷ്ടത്തിലാക്കുന്നത്. സച്ചിന്‍ ഖേദേകര്‍ ശരണ്യ പൊന്‍വന്നനും ചിത്രത്തില്‍ ഭര്‍ത്താവും ഭാര്യയുമായി എത്തിയപ്പോള്‍ മുരളിശര്‍മ, ജയറാം, വെന്നെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണന്‍, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top