സിനിമ
‘ഇരുഗപട്രു’ ഒടിടിയില്‍
യുവരാജ് ദയാളന്റെ സംവിധാനത്തില്‍ എത്തിയ തമിഴ് റൊമാന്റിക് ഡ്രാമ ചിത്രം ‘ഇരുഗപട്രു’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ഒക്ടോബര്‍ 6 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വിക്രം പ്രഭു, ശ്രദ്ധ ശഅരീനാഥ്, വിദാര്‍ഥ്, ശ്രീ, അപര്‍ണതി, മനോബാല എന്നിവര്‍ക്കൊപ്പം സാനിയ ഇയ്യപ്പനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. പ്രവര്‍ത്തനത്തില്‍ തന്റേതായ രീതികളുള്ള ഒരു മാര്യേജ് കൌണ്‍സിലര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പ്രശ്നങ്ങളില്ലാതെ പൊയ്ക്കൊണ്ടിരുന്ന ഇവരുടെ തന്നെ ജീവിതം തന്നെ സങ്കീര്‍ണ്ണമാവുകയാണ്. പ്രശ്നങ്ങള്‍ അവര്‍ എങ്ങനെ പരിഹരിക്കുന്നുവെന്നും സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് എങ്ങനെ തിരിച്ചെത്തുന്നുവെന്നതുമാണ് ചിത്രത്തിന്റെ പ്ലോട്ട്. മറ്റ് രണ്ട് ദമ്പതികള്‍ക്കിടയിലെ ഉയര്‍ച്ചതാഴ്ചകളും കഥപറച്ചിലിനിടെ പ്രാധാന്യത്തോടെ വരുന്നുണ്ട്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴിനൊപ്പം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും കാണാനാവും.
