Connect with us

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കി

ദേശീയം

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കി

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കി.

വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്ടര്‍ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിന്റെ 8, 54(1) വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവ്. രാജ്യത്ത് നിയമം മൂലം കൊവിഡ് വാക്‌സീന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്.

നൂറുശതമാനം വാക്സിനേഷനില്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ തുടരുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ പറഞ്ഞു.

ഇന്നലെ 28 പേര്‍ക്കാണ് പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ1,29,056 പേര്‍ക്ക് പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലും ഗുജറാത്തിലും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

രോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഗുജറാത്തിലെ ജാംഗനറില്‍ രോഗം സ്ഥിരീകരിച്ച 72 കാരന്റെ സമ്പര്‍ക്ക പട്ടികയിലെ 10 പേരുടെ ഫലം രണ്ട് ദിവസത്തിനകം കിട്ടിയേക്കും.

എന്നാല്‍ കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നെന്നും ഇവര കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ദുബായില്‍ നിന്നും അഹമ്മദാബാദില്‍ എത്തിയ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയിലെ ഡോംബിവലിയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപട്ടികയിലുള്ള ആര്‍ക്കും കൊവിഡില്ല. 35പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കിയത്.

രോഗം സ്ഥിരീകരിച്ചയാള്‍ വാക്‌സീനേഷന്‍ ചെയ്തിരുന്നില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top