Connect with us

ഇലന്തൂർ ഇരട്ട നരബലി കേസ്; പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും

കേരളം

ഇലന്തൂർ ഇരട്ട നരബലി കേസ്; പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും

ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിക്കും. തമിഴ്നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ആണ് പ്രതികളെ വായിച്ചു കേൾപ്പിക്കുക. മൂന്നു പേരെ കൂടി നരബലിക്ക് ഇരയാക്കാൻ പ്രതികൾ ശ്രമം നടത്തിയെന്ന് കുറ്റപത്രത്തിലുണ്ട്.

ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ 1, 600 പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്.

കേസിൽ ആകെ 166 സാക്ഷികളാനുള്ളത്. 307 രേഖകളും, 147 തോണ്ടിമുതലുകളുമാണ് ശേഖരിച്ചിട്ടുള്ളത്.

കൊലപാതകം, പീഡനം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ, മൃതദേഹത്തോട് അനാദരവ്, മോഷണം എന്നീ വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top