സിനിമ
‘ഗുണ്ടുര്‍ കാരം’ റിലീസിനൊരുങ്ങുന്നു
മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗുണ്ടുര്‍ കാരം’. ഗുണ്ടുര്‍ കാരത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ സിനിമയില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. സംവിധാനം നിര്‍വഹിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. ഗുണ്ടുര്‍ കാരത്തിലെ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഡം മസാല ഗാനത്തിന്റെ പ്രമൊ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസിനെയും ഗുണ്ടുര്‍ കാരത്തെയും കുറിച്ച് ഒരു വാക്കില്‍ അഭിപ്രായം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട ആരാധകന് സംഗീത സംവിധായകന്‍ എസ് തമന്‍ നല്‍കിയ മറുപടി അടുത്തിടെ ചര്‍ച്ചയായിരുന്നു. റിലീസിനൊരുങ്ങുന്ന ഗുണ്ടുര്‍ കാരത്തിന്റെ സംഗീത സംവിധായകന്‍ എസ് തമന്‍, അവനെ നിങ്ങള്‍ക്ക് 2024 ജനുവരി 12ന് കാണാം, കേള്‍ക്കാം എന്നാണ് മറുപടി നല്‍കിയത്. തീ ഇമോജിയും ചേര്‍ത്ത തമന്‍ ചിത്രം മികച്ചതാകും എന്ന സൂചന നല്‍കിയതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. മഹേഷ് ബാബുവിന്റെ പുതുയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസാണ്. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.
