Connect with us

ലൈഫ് ഫ്‌ലാറ്റിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് കൂട്ട പ്രാര്‍ത്ഥന

കേരളം

ലൈഫ് ഫ്‌ലാറ്റിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് കൂട്ട പ്രാര്‍ത്ഥന

തൃശ്ശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്‌ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി കോണ്‍ഗ്രസ്. വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ലാറ്റിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് കൂട്ട പ്രാര്‍ത്ഥന നടത്തി. വടക്കാഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രിക്ക് സദ്ബുദ്ധി തോന്നാനാണ് മെഴുകുതിരി കത്തിച്ച് കൂട്ട പ്രാര്‍ത്ഥന നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഫ്‌ലാറ്റ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന തിയ്യതി നവകേരള സദസ്സില്‍ പ്രഖ്യാപിക്കണം എന്ന് മുഖ്യമന്ത്രിയോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ എസ് ഹംസ നേതൃത്വം നല്‍കിയ സമരം ഡിസിസി സെക്രട്ടറി അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സ് തൃശ്ശൂരില്‍ നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top