Connect with us

മതില്‍ പൊളിച്ചു പണിയാന്‍ കളക്ടറുടെ ഉത്തരവ്

കേരളം

മതില്‍ പൊളിച്ചു പണിയാന്‍ കളക്ടറുടെ ഉത്തരവ്

മാവേലിക്കര: ബോയ്‌സ് എച്ച്.എസ്.എസിന്റെ ബലക്ഷയത്തിലായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന മതില്‍ പൊളിച്ചു പണിയാന്‍ മാവേലിക്കര നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി കളക്ടറുടെ ഉത്തരവ്.

മാവേലിക്കര ബോയ്‌സ് വൊക്കേഷണല്‍ എച്ച്.എസ്.എസ് പ്രിന്‍സിപ്പലിന്റെ നവംബര്‍ 28ലെ കത്തിന്റെയും മാവേലിക്കര തഹസീല്‍ദാരുടെ ഡിസംബര്‍ 2ലെ കത്തിന്റെയും മാവേലിക്കര നഗരസഭാ എന്‍ജിനീയറുടെ മെയ് 27ലെ ഫിറ്റ്‌നസ് സാക്ഷ്യപത്രത്തിന്റെ യും അടിസ്ഥാനമാക്കിയാണ് ഉത്തരവ്.

മതില്‍ അപകടാവസ്ഥയിലാണെന്നും കുറച്ചുഭാഗം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണിട്ടുള്ളതാണെന്നും പലഭാഗങ്ങളും ജീര്‍ണിച്ച് ചരിഞ്ഞ് വീഴാറായ നിലയിലാണെന്നും മാവേലിക്കര തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി ദുരന്തനിവാരണ നിയമം 2005 വകുപ്പ് 26, 30, 34 പ്രകാരമാണ് ഉത്തരവ്.

ശനിയാഴ്ച പുലര്‍ച്ചെയാണ് മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. നവകേരള സദസുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് മാവേലിക്കര പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റില്‍ വിദ്യാര്‍ഥികള്‍ മതിലിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി, പുതിയ മതില്‍ നിര്‍മിച്ചു നല്‍കണമെന്ന് എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എയോട് അഭ്യര്‍ഥിച്ചിരുന്നു. മതില്‍ അപകടാവസ്ഥയിലാണെന്നും പൊളിച്ചു നീക്കണമെന്നും കാണിച്ച് മാവേലിക്കര നഗരസഭയ്ക്ക് എം.എല്‍.എ കത്തു നല്‍കിയിരുന്നു. മതില്‍ പൊളിച്ചു നിര്‍മിക്കണമെന്നുള്ള വിദ്യാര്‍ഥികളുടെ അപേക്ഷ തഹസീല്‍ദാര്‍ കഴിഞ്ഞ ദിവസം താലൂക്ക് വികസന സമിതിയിലും അവതരിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളുടെ അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top