Connect with us

‘ഗോഡ്ഫാദര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

സിനിമ

‘ഗോഡ്ഫാദര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

ടോളിവുഡ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി ചിത്രം ‘ഗോഡ്ഫാദര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്. മാസായി കാറില്‍ നിന്നും ഇറങ്ങുന്ന ചിരഞ്ജീവി കഥാപാത്രത്തെ വീഡിയോയില്‍ കാണാം. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദര്‍’. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top