കേരളം
പത്തൊൻപത്കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൽ നാലു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം
മോഡലായ പത്തൊൻപത്കാരിയെ ഓടുന്ന കാറിനുള്ളിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ നാലു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം. ഇതു സംബന്ധിച്ച അപേക്ഷ ഇന്ന് കോടതിയിൽ നൽകും.
പ്രതികളായ രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംപിൾ ലാന്പ (ഡോളി, 21), കൊടുങ്ങല്ലൂർ പരാരത്ത് വിവേക് സുധാകരൻ (26), കൊടുങ്ങല്ലൂർ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാഥൻ (35), കൊടുങ്ങല്ലൂർ കാവിൽക്കടവ് തായ്ത്തറ ടി.ആർ. സുദീപ്(34) എന്നിവരെ എറണാകുളം എസിജെഎം കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
കാര്യങ്ങൾ വ്യക്തമാകാൻ കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് പോലീസ്.
അറസ്റ്റിലായ ഡിംപിളിന്റെ സുഹൃത്തുക്കളാണ് യുവാക്കൾ.
