ധനകാര്യം
വിദേശ നാണയശേഖരം തുടര്‍ച്ചയായി താഴ്ന്നു
ഇന്ത്യയുടെ വിദേശ നാണയശേഖരം തുടര്‍ച്ചയായി താഴ്ന്നു. ഡിസംബര്‍ 24ന് സമാപിച്ച ആഴ്ചയില്‍ 58.7 കോടി ഡോളര്‍ ഇടിഞ്ഞ് ശേഖരം 63,508 കോടി ഡോളറിലെത്തി. ഡിസംബര്‍ 17ന് സമാപിച്ചവാരത്തില്‍ 16 കോടി ഡോളറിന്റെ ഇടിവും നേരിട്ടിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് കുറിച്ച 64,245.3 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ എക്കാലത്തെയും ഉയരം. കഴിഞ്ഞമാസാന്ത്യം വിദേശ നാണയ ആസ്തി (എഫ്.സി.എ) 84.7 കോടി ഡോളര്‍ താഴ്ന്ന് 57,136.9 കോടി ഡോളറിലെത്തി. കരുതല്‍ സ്വര്‍ണശേഖരം 20.7 കോടി ഡോളര്‍ മെച്ചപ്പെട്ട് 3,939 കോടി ഡോളറായി.
