Connect with us

ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന

ധനകാര്യം

ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന

വാഷിംഗ്ടണ്‍: ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിലും ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന. ഏപ്രിലിലാണ് ചൈനയുടെ കയറ്റുമതി വര്‍ധിച്ചത്. ട്രംപിന്റെ താരിഫ് ഭീഷണിയുണ്ടായിരുന്നുവെങ്കിലും തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യുറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുമായുള്ള വ്യാപാരം വര്‍ധിച്ചതാണ് ചൈനക്ക് ഗുണകരമായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടെ കയറ്റുമതി ഏപ്രിലില്‍ 8.1 ശതമാനം വര്‍ധിച്ചിട്ടുണ്ട്. റോയിട്ടേഴ്‌സിന്റെ പ്രവചനത്തേക്കാളും വലിയ വളര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായത്.

എന്നാല്‍, മാര്‍ച്ചില്‍ 12.4 ശതമാനം വളര്‍ച്ച കയറ്റുമതിയില്‍ ഉണ്ടായിരുന്നു. ചൈനയിലേക്കുള്ള ഇറക്കുമതിയില്‍ കുറവ് വന്നിട്ടുണ്ട്. ഏപ്രിലില്‍ 0.2 ശതമാനമായാണ് ഇറക്കുമതി കുറഞ്ഞത്. യു.എസും ചൈനയും തമ്മില്‍ വ്യാപാര ചര്‍ച്ച നടത്താനിരിക്കെയാണ് കയറ്റുമതി സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നത്.

അതേസമയം, ചൈനയുടെ യു.എസുമായുള്ള വ്യാപാരബന്ധത്തില്‍ ഇടിവ് വന്നിട്ടുണ്ട്. യു.എസ്‌ചൈന വ്യാപാര ബന്ധത്തില്‍ ഏപ്രിലില്‍ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ദക്ഷിണകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധത്തില്‍ 21 ശതമാനം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരബന്ധം എട്ട് ശതമാനം വര്‍ധിക്കുകയും ചെയ്തുവെന്ന് മൂഡീസ് വ്യക്തമാക്കുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ധനകാര്യം

  • കേരളം

    സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

     

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 60 രൂപ കുറഞ്ഞ്...

  • ധനകാര്യം

    സംസ്ഥാനത്ത് സ്വര്‍ണത്തിന് നേരിയ കുറവ്

     

    എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണത്തിന് നേരിയ കുറവ്. കഴിഞ്ഞ ദിവസം വലിയ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് സ്വര്‍ണം വാങ്ങാന്‍ കരുതിയിരുന്നവര്‍ക്ക്...

  • ധനകാര്യം

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

     

    എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപ വര്‍ധിച്ച് 57,120 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 7140...

  • ധനകാര്യം

    സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

     

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില കുറഞ്ഞതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്....

  • ധനകാര്യം

    ഇന്ന് സ്വര്‍ണവില കുറഞ്ഞു

     

    തിരുവനന്തപുരം: അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി സര്‍വകാല റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. ഒരു...

Trending News

To Top