ദേശീയം
തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം
തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. നാശനഷ്ടങ്ങളില്ല. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്.
കർണാടകയിലെ വിജയപുരയിലാണ് ചെറു ഭൂചലനമുണ്ടായത്. പുലർച്ചെ 6.52 നാണ് ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1തീവ്രതയാണ് രേഖപ്പെടുത്തിയത്. ഒരിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
