കേരളം
പുലിക്കളി നടത്താന്‍ തീരുമാനിച്ചു
തൃശൂര്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പുലിക്കളി സംഘങ്ങളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് പുലിക്കളി നടത്താനുള്ള തീരുമാനം എടുത്തത്. കോര്‍പ്പറേഷന്‍ ധനസഹായവും പുലിക്കളിസംഘങ്ങള്‍ക്ക് നല്‍കും. ആറു സംഘങ്ങളാണ് ഇരുവരെ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തേക്കും.
സെപ്റ്റംബര്‍ 18 ന് നാലാം ഓണ നാളിലാണ് പുലിക്കളി നടക്കുക.
