Connect with us

സൈബര്‍ ആക്രമണ കേസ്: ചോദ്യം ചെയ്യല്‍ ഇന്ന് നടക്കും

കേരളം

സൈബര്‍ ആക്രമണ കേസ്: ചോദ്യം ചെയ്യല്‍ ഇന്ന് നടക്കും

തിരുവനന്തപുരം: കെ.ജെ. ഷൈനിന് എതിരെയുള്ള സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെ സൈബര്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വരുന്നെന്ന് മെറ്റ അറിയിച്ചു. വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ കൈമാറും. അന്വേഷണം വേഗത്തിലാക്കാന്‍ സമീപ സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാരും അന്വേണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ.ജെ. ഷൈനിന് എതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കി. യുട്യൂബര്‍ കൊണ്ടോട്ടി അബുവിനെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

കേസില്‍ പ്രതികളായ പറവൂരിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണന്റെയും വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ.എം. ഷാജഹാന്റെയും ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകും. ഇന്നലെ ഗോപാലകൃഷ്ണന്റെയും ഷാജഹാന്റെയും വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. യൂ ട്യൂബ് ചാനലിലൂടെ ഷൈനെയും വി.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എയും അധിക്ഷേപിച്ച് വീഡിയോ ഇട്ടുവെന്നതാണ് കെ.ജെ. ഷൈനിന്റെ പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top