Connect with us

സി.പി.എം. പ്രവര്‍ത്തകരുടെ പ്രതിഷേധം: എം.എല്‍.എ. വേദിയില്‍നിന്ന് ഇറങ്ങിപ്പോയി

കേരളം

സി.പി.എം. പ്രവര്‍ത്തകരുടെ പ്രതിഷേധം: എം.എല്‍.എ. വേദിയില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റും പേരാവൂര്‍ എം.എല്‍.എയുമായ സണ്ണി ജോസഫ് മണ്ഡലത്തിലെ പരിപാടിക്കിടെ സി.പി.എം. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം.എല്‍.എ. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡ് ആയതിനാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് എം.എല്‍.എ.യാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. എന്നാല്‍ എട്ടുകാലി മമ്മൂഞ്ഞ് ആകാന്‍ നില്‍ക്കണ്ട എന്ന് മുദ്രാവാക്യം വിളിച്ച്, സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് എം.എല്‍.എ. വേദിയില്‍നിന്ന് ഇറങ്ങിപ്പോയത്.

സംഭവത്തില്‍ പ്രതികരണവുമായി സണ്ണി ജോസഫ് പിന്നീട് രംഗത്തെത്തി. എം.എല്‍.എ. എന്ന നിലയില്‍ താനാണ് റോഡ് നവീകരണത്തിന് തുക ആവശ്യപ്പെട്ടതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നേകാല്‍ കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതെന്നും ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിര്‍മിക്കുന്ന റോഡ് ആണെങ്കില്‍ താന്‍ പോകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top