കേരളം
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രതി ആത്മഹത്യ ചെയ്തു
കണ്ണൂര്‍: ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശിയും ചിത്രകാരനുമായ ജില്‍സന്‍ (44) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടയാണ് കഴുത്തറുത്തത്. മൂര്‍ച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തത്. മുറിവില്‍ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7 മാസം മുമ്പാണ് ഇയ്യാളെ കണ്ണൂര്‍ സെന്ററല്‍ ജയിലില്‍ കൊണ്ടുവന്നത്.
