കേരളം
വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് കാര്‍ കടത്തിവിട്ടില്ല, സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനം: സന്ദീപ് വാചസ്പതിയ്‌ക്കെതിരെ കേസെടുത്തു
ചെങ്ങന്നൂര്‍: വാക്‌സിനേഷന്‍ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാചസ്പതി മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.
എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ മര്‍ദിച്ചെന്നും അതിനു കേസെടുത്തില്ലെന്നു സന്ദീപ് പരാതിപ്പെട്ടു. ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ് കേന്ദ്രത്തിലാണ് സംഭവം. ഭാര്യയും കുട്ടിയുമൊത്ത് വാക്‌സീന്‍ എടുക്കാന്‍ എത്തിയപ്പോള്‍ കാര്‍ കടത്തി വിടാത്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കമുണ്ടായത്.
