Connect with us

ഇന്ത്യാ ടുഡേ സര്‍വ്വേ: സ്റ്റാലിന്‍ ഒന്നാമന്‍; പിണറായി മൂന്നാമന്‍

കേരളം

ഇന്ത്യാ ടുഡേ സര്‍വ്വേ: സ്റ്റാലിന്‍ ഒന്നാമന്‍; പിണറായി മൂന്നാമന്‍

 

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഒന്നാമത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പ്ടനായിക്കാണ് രണ്ടാമത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാമതെത്തി.

സര്‍വേയില്‍ 42 ശതമാനം വോട്ടാണ് സ്റ്റാലിന്‍ നേടിയത്. പട്‌നായിക് 38 ശതമാനം വോട്ടും പിണറായി വിജയന് 35 ശതമാനം വോട്ടും കിട്ടി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് 29 ശതമാനം വോട്ടാണ് നേടാനായത്.മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ(31%), ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി(30%), അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വശര്‍മ(29) എന്നിവരാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്.

അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടു നേടാനായില്ല. സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ത്യാ ടുഡേ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും 22 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇരുവര്‍ക്കും എട്ടും ഒമ്പതും സ്ഥാനങ്ങളാണ്.

പത്താം സ്ഥാനത്ത് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും പതിനൊന്നാം സ്ഥാനത്ത് ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമാണ്. ഇരുവര്‍ക്കും 19 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top