Connect with us

287 റണ്‍സ് വിജയലക്ഷ്യം : ഇന്ത്യയുടെ തുടക്കം പാളി

കായികം

287 റണ്‍സ് വിജയലക്ഷ്യം : ഇന്ത്യയുടെ തുടക്കം പാളി

സെഞ്ചുറിയന്‍ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ നില പരുങ്ങലിലാണ്. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സില്‍ 35 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. നായകന്‍ വിരാട് കോഹ്‌ലിയും (5) പുറത്തായി എന്നതാണ് ഇന്ത്യയെ ഏറെ തളര്‍ത്തുന്നത്. ഏഴു വിക്കറ്റുകള്‍ കൈവശമുള്ള ഇന്ത്യക്ക് അവസാന ദിവസം ജയിക്കാന്‍ 252 റണ്‍സ് കൂടി വേണം. നിലവിലെ സാഹചര്യത്തില്‍ മഹാദ്ഭുതം സംഭവിക്കേണ്ടി വരും ഇന്ത്യന്‍ വിജയത്തിന്.
കോഹ്‌ലിയുടേതുള്‍പ്പെടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ പുതുമുഖം ലുംഗി എന്‍ഗിഡിയാണ് ഇന്ത്യയുടെ മുന്‍നിര തകര്‍ത്തത്. കോഹ്‌ലിക്കു പുറമെ ഓപ്പണര്‍മാരായ മുരളി വിജയ് (9), ലോകേഷ് രാഹുല്‍ (4) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്കു നഷ്ടമായി. അപ്രതീക്ഷിതമായി താഴ്ന്നു ബൗണ്‍സ് ചെയ്ത പന്തുകളാണ് വിജയിനെയും കോഹ്‌ലിയേയും വീഴ്ത്തിയതെങ്കില്‍ രാഹുല്‍ തന്റെ വിക്കറ്റ് ദാനം ചെയ്യുകയായിരുന്നു. ഓഫ് സ്റ്റമ്പിനു വളരെ അകലെക്കൂടി പോയ എന്‍ഗിഡിയുടെ പന്ത് രാഹുല്‍ തികച്ചും അലക്ഷ്യമായി അടിച്ച് മഹാരാജിന്റെ കൈകളിലെത്തിച്ചു. റബാഡയാണ് വിജയിനെ വീഴ്ത്തിയത്. കളി നിര്‍ത്തുമ്പോള്‍ ചെതേശ്വര്‍ പുജാരയും (11) പാര്‍ഥിവ് പേട്ടലുമാണു (5) ക്രീസില്‍.
നേരത്തേ, ദക്ഷിണാഫ്രിക്ക രണ്ടാമിന്നിംഗ്‌സില്‍ 258 റണ്‍സിനു പുറത്തായി. ഡീന്‍ എല്‍ഗാര്‍ (61), ഡിവില്ലിയേഴ്‌സ് (81), നായകന്‍ ഫാഫ് ഡുപ്ലെസി (48) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 49 റണ്‍സിനു നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ആയിരുന്നു ഇന്ത്യയുടെ മികച്ച ബൗളര്‍. മൂന്നു വിക്കറ്റ് വീഴ്ത്തിയ ബുംറയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്തും ഒരു വിക്കറ്റ് വീഴ്ത്തിയ അശ്വിനും മികച്ച പിന്തുണ നല്‍കി.
നേരത്തേ, നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ (153) മികവില്‍ ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍ 307 റണ്‍സിനു പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോര്‍ 335.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top