ദേശീയം
ബിജെപി രാജ്യവ്യാപകമായി ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കുന്നു
ബിജെപി രാജ്യവ്യാപകമായി ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണു ലക്ഷ്യം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കുന്നതിനാണ് ബിജെപി പ്രചാരണ, ആഘോഷ പരിപാടികള്‍ നടത്തുന്നത്. ജൂണ്‍ മുപ്പതുവരെയാണ് പരിപാടികള്‍ നടത്തേണ്ടതെന്ന് ബിജെപി നിര്‍ദേശം നല്‍കി
