കേരളം
അര്‍ജുന്‍ ആയങ്കിയെ ചിറ്റൂര്‍ കോടതി റിമാന്‍ഡു ചെയ്തു
മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയെ ചിറ്റൂര്‍ കോടതി റിമാന്‍ഡു ചെയ്തു. മാര്‍ച്ച് 26നാണ് തൃശൂരില്‍നിന്നു മധുരയിലെ ജ്വല്ലറിയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോയ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം തട്ടിയത്. സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 11 പേരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
