ദേശീയം
എയര്‍ ഇന്ത്യ 504 വിമാനത്തിന് എഞ്ചിന്‍ തകരാര്‍
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ 504 വിമാനത്തിന് എഞ്ചിന്‍ തകരാര്‍. എഞ്ചിനില്‍ ചില തകരാറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്യാത്തതെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിമാനം തെന്നിമാറിയിട്ടില്ലെന്ന് സി.ഐ.എ.എല്‍. (സിയാല്‍) അധികൃതര്‍ സ്ഥിരീകരിച്ചു. പ്രശ്‌നം പരിഹരിച്ചുകൊണ്ട് ഇതേ വിമാനം അധികം വൈകാതെ പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചെങ്കിലും വിമാനത്തിന്റെ യന്ത്ര തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജമാക്കിയെന്നും എല്ലാവരെയും കൃത്യമായി ദില്ലിയില്‍ എത്തിക്കുമെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
