സിനിമ
നടന്‍ ശങ്കര്‍ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു
നടന്‍ ശങ്കര്‍ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു. ശങ്കര്‍ തന്നെ തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന്റെ പേര് ‘എറിക്’ എന്നാണ്. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ആദ്യ ചിത്രമാണ് എറിക്. ക്യൂ സിനിമാസിന്റെ ലോഗോയും എറിക്കിന്റെ ടൈറ്റിലും പ്രശസ്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബു പ്രകാശനം ചെയ്തു. തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, ആഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂരിഭാഗവും യുകെയില്‍ ചിത്രീകരിക്കുന്ന എറിക് എന്ന ചിത്രത്തിന്റെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിച്ചു.
