Connect with us

മകളുടെ പരീക്ഷയ്ക്കായി എറണാകുളത്തേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; അമ്മ മരിച്ചു

കേരളം

മകളുടെ പരീക്ഷയ്ക്കായി എറണാകുളത്തേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; അമ്മ മരിച്ചു

കൊല്ലം : മകളുടെ പരീക്ഷയ്ക്ക് എറണാകുളത്തേക്ക് പോയ കുടുംബം കൊല്ലത്ത് അപകടത്തിൽപെട്ടു.അമ്മ മരിച്ചു. കൊല്ലം പാരിപ്പള്ളിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നെയ്യാറ്റിൻകര പഴയ ഉച്ചക്കട സ്വദേശി ജയലക്ഷ്മി മരിച്ചു. 52 വയസായിരുന്നു. ജയലക്ഷ്മിക്ക് പുറമെ ഭർത്താവും രണ്ട് പെൺമക്കളുമാണ് കാറിലുണ്ടായിരുന്നത്.

മക്കളിൽ ഒരാളുടെ പരീക്ഷയ്ക്കായി ഓൾട്ടോ കാറിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു. പാരിപ്പള്ളിയിൽ റോഡിന്റെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മക്കളിലൊരാൾക്ക് സാരമായ പരിക്കുണ്ട്. ജയലക്ഷ്മിയുടെ ഭർത്താവ് അംബുജാക്ഷനും ഒരു മകൾക്കും നേരിയ പരിക്ക് മാത്രമേയുള്ളൂ.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top