സിനിമ
‘പുള്ളി’ തീയറ്ററുകളിലേക്ക്
കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മിച്ച് ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ‘പുള്ളി ‘എന്ന ചിത്രം തീയറ്ററുകളിലെക്ക്. ദേവ് മോഹന്‍ നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ബിജിബാല്‍ ആണ്.
