സിനിമ
ആർ. സുബ്ബലക്ഷ്മി അന്തരിച്ചു
നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. പ്രശസ്ത നര്‍ത്തകിയും അഭിനേതാവുമായ താരാ കല്യാൺ മകളാണ്. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെയാണു ജനശ്രദ്ധ നേടിയത്.
കല്യാണരാമൻ, നന്ദനം, തിളക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു.
കൊച്ചുമകൾ സൗഭാഗ്യയുടെ സോഷ്യൽ മീഡിയഅക്കൗണ്ട് പോസ്റ്റുകളിലൂടെയും കഴിഞ്ഞയിടെ വരെ സുബ്ബലക്ഷ്മി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
