കോളം
‘തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കുന്ന വര’
മന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചാല്‍ ‘വ്യാജ വര ‘ എന്നാക്ഷേപിച്ചു പത്ര സമ്മേളനം നടത്തുന്ന കാലം. മന്ത്രി എം.ബി.രാജേഷിന്റെ കോപത്തിന് ഇടയാക്കിയത് മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് ഗോപി കൃഷ്ണന്റെ കാക ദൃഷ്ടി പോക്കറ്റ് കാര്‍ട്ടൂണ്‍. ഗോപീ കൃഷ്ണന് പണ്ടു കാര്‍ട്ടൂണിസ്റ്റായിരുന്നെന്നു മന്ത്രി സമ്മതിക്കുന്നുണ്ട്. ഇപ്പം അത്ര തീവ്രത പോരെന്നാണ് എ കെ ജി സെന്ററിലെ യന്ത്രത്തില്‍ തെളിയുന്നത്. മന്ത്രിയുടെ ഡീഗ്രേഡിങ് മാനിച്ചു ഗോപീകൃഷ്ണന് നാളെ മുതല്‍ വരയ്ക്കണ്ട. തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കാതെ വരയ്ക്കാന്‍ ആളെ മന്ത്രി തന്നെ ഏര്‍പ്പെടുത്തി തരും. മൂന്നാം പിണറായി സര്‍ക്കാര്‍ വന്നാല്‍ പിന്നെ പത്രങ്ങളിലെ എഡിറ്ററെയും റിപ്പോര്‍ട്ടറെയും ഫോട്ടോഗ്രാഫറെയുമൊക്കെ മന്ത്രി രാജേഷ് ഇന്റര്‍വ്യൂ ചെയ്തു തീവ്രത പരിശോധിച്ചു നിയമിച്ചോളും. പത്രമുതലാളിമാര്‍ കാശു മുടക്കിയാല്‍ മാത്രം മതി.
