Connect with us

മിനിമം ബാലന്‍സിടാനില്ലാത്ത പട്ടിണിപാവങ്ങളില്‍ നിന്ന് ഈടാക്കിയത് കോടികള്‍ : കൈയ്യടിക്കടാ മോഡീജിക്ക്

ദേശീയം

മിനിമം ബാലന്‍സിടാനില്ലാത്ത പട്ടിണിപാവങ്ങളില്‍ നിന്ന് ഈടാക്കിയത് കോടികള്‍ : കൈയ്യടിക്കടാ മോഡീജിക്ക്

അന്നന്നുള്ള അന്നത്തിനുള്ള പണം അന്നന്ന് കണ്ടെത്തുന്ന പട്ടിണിപാവങ്ങളില്‍ നിന്ന് മോഡി ഈടാക്കിയത് 1171 കോടി. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് പിഴയിനത്തില്‍ കോടികള്‍ കൊയ്തത്. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ധന മന്ത്രാലയത്തിന്റെ കണക്കാണിത്. ആധാര്‍ ലിങ്കും, ഗ്യാസ് സബ്‌സീഡിയുമെല്ലാം പറഞ്ഞ് അധികാരികളുടെ നിര്‍ബന്ധം കൊണ്ട് ബാങ്ക് അക്കൗണ്ട് എടുക്കേണ്ടിവന്നവരാണ് ഭൂരിഭാഗവും. ഗ്യാസിന്റെ സബ്‌സിഡി കിട്ടാന്‍ ആധാര്‍ കാര്‍ഡ് എടുക്കണമെന്നായിരുന്നു ആദ്യം പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. അതൊന്നു പൂര്‍ത്തിയാക്കിവന്നപ്പോഴേക്കും മോഡിയുടെ അടുത്ത അറിയിപ്പെത്തി. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബദ്ധിപ്പിച്ചാല്‍ മാത്രമേ സബ്‌സിഡി കിട്ടുകയുള്ളത്രേ. അതങ്ങോട്ട് പൂര്‍ത്തിയാകുന്നതിന് മുമ്പ് അടുത്ത എട്ടിന്റെ പണിയെത്തി. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ബാങ്കിന് നമ്മല്‍ പണം കൊടുക്കണമെന്ന്… ഇങ്ങനെ പാവങ്ങളില്‍ നിന്ന് ഈടാക്കിയ പണത്തിന്റെ കണക്കാണ് ഇപ്പോള്‍ ധനമന്ത്രാലയം പുറത്തുവിട്ടത്. ആയിരം രൂപ തികച്ച് നിക്ഷേപ്പിച്ച് വെക്കാന്‍ കഴിവില്ലാത്തതിന്റെ പേരില്‍ പട്ടിണിപാവങ്ങളായ കോടിക്കണക്കിനാളുകളില്‍ നിന്ന് കൈക്കലാക്കിയ കൊള്ളപ്പണത്തിന്റെ കണക്ക്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top