സിനിമ
ഓഖി ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ മഞ്ജു വാര്യര്‍
തിരുവനന്തപുരം ; ഓഖി ചുഴലിക്കാറ്റ് ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ നടി മഞ്ജു വാര്യര്‍ രംഗത്തിറങ്ങി. ഇന്ന് രാവിലെ പൂന്തുറയിലെ ഓഖി ദുരിത ബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് മഞ്ജു ഇതിനു തുടക്കമിട്ടത്. ഓഖി ചുഴലിക്കാറ്റില്‍ പെട്ടു മരിച്ചവരുടെ വീടുക ളാണ് മഞ്ജു ആദ്യം സന്ദര്‍ശിച്ചത്. ഓരോ വീട്ടിലും കയറി ദുഃഖിതരായ അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും കുട്ടികള്‍ക്കു മൊപ്പമിരുന്ന് അവരുടെ ദുരിത കഥകള്‍ ശ്രദ്ധാപൂര്‍വം കേട്ട മഞ്ജു അവരെ ആശ്വസിപ്പിച്ചാണു പുറത്തിറങ്ങിയ ത്. ഇവരുടെ പരാതികള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാമെന്ന ഉറപ്പും മഞ്ജു ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം ദുരന്തത്തില്‍ കാണാതായവരുടെ വീടുകളും മഞ്ജു സന്ദര്‍ശിക്കും. അതിനു ശേഷം മഞ്ജു മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നു കരുതുന്നു. ഇതാദ്യമായാണ് സിനിമാ, സാംസ്‌കാരിക മേഖല യില്‍ നിന്നുള്ള ഒരാള്‍ ഓഖി ദുരന്ത മേഖലകള്‍ സനദര്‍ശിക്കുന്നത്. പൂന്തുറയിലെ സന്ദര്‍ശന ത്തിനുശേഷം മാത്രമേ മറ്റു ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്നതു സംബന്ധിച്ച് മഞ്ജു തീരുമാനമെടുക്കൂ.
