ദേശീയം
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറഞ്ഞു
ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ തുടര്‍ച്ചയായ രണ്ടാംമാസവും എല്‍.പി.ജി. സിലിണ്ടര്‍ വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് ഇന്ന് പ്രാബല്യത്തില്‍ വന്നവിധം കുറച്ചത്. നവംബര്‍ ഒന്നിന് 5 രൂപയും കുറച്ചിരുന്നു. കൊച്ചിയില്‍ 1,587 രൂപയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ. വീട്ടിലെ ആവശ്യത്തിന് ഉള്ള പാചകവാതക വിലയില്‍ മാറ്റമില്ല.
