ദേശീയം
ഭാര്യക്കുമേല്‍ അനിഷേധ്യ അധികാരമെന്ന ധാരണ തിരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിവാഹത്തോടെ ഭാര്യക്കുമേല്‍ അനിഷേധ്യ അധികാരം കൈവരുന്നുണ്ടെന്ന പരമ്പരാഗത ധാരണ പുരുഷന്മാര് തിരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യമാരുടെ സഹനത്തെ സമ്മതമായും മൗനത്തെ അംഗീകാരമായും തെറ്റിദ്ധരിക്കരുതെന്നും കോടതി പറഞ്ഞു.
ഭാര്യയുടെ സുരക്ഷിതത്വവും സ്വാസ്ഥ്യവും ആത്മാഭിമാനവും ഉറപ്പുവരുത്തുകയെന്നത് വിവാഹബന്ധത്തിലെ സുപ്രധാന ചുമതലയാണെന്നും ഉത്കൃഷ്ടമൂല്യങ്ങളെ അടിസ്ഥാനമാക്കുന്ന ഇന്ത്യന്‍ വിവാഹസമ്പ്രദായം പുരുഷാധിപത്യത്തിന്റെ നിഴലില്‍നിന്നു മുക്തമായി സമത്വത്തിലേക്കും പാരസ്പര്യത്തിലേക്കും മാറണമെന്നും കോടതി നിരീക്ഷിച്ചു. എണ്പതു പിന്നിട്ട ഭര്‍ത്താവിനെ ഗാര്‍ഹികപീഡനക്കേസില്‍ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഈ നിരീക്ഷണം.
