സിനിമ
’18 പ്ലസ്’ ഇനി ഒ.ടി.ടിയിലേക്ക്
മാത്യു തോമസ്, നസ്ലിന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ’18 പ്ലസ്’ ഇനി ഒ.ടി.ടിയിലേക്ക്. ജൂലൈ 7ന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം സെപ്റ്റംബര്‍ 15ന് സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം ആഗോളതലത്തില്‍ 5.50 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവ്യൂസ് ആണ് കളക്ഷന്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീല്‍സ് മാജിക്കും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യര്‍, എ ഡി ജെ, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു
