കേരളം
വീട് വിട്ടിറങ്ങിയ 13 കാരിയെ തിരികെ വീട്ടില്‍ എത്തിച്ചു
ന്യുഡല്‍ഹി: വീട് വിട്ടിറങ്ങി വിമാനം കയറി ഡല്‍ഹിയിലെത്തിയ 13 കാരിയെ കണ്ടെത്തി തിരികെ വിഴിഞ്ഞത്തെ വീട്ടില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങി ഓട്ടോയില്‍ എയര്‍പോര്‍ട്ടിലെത്തി വിമാനം കയറിയ പെണ്‍കുട്ടിയെ പൊലീസിന്റെ ആവശ്യ പ്രകാരം ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
തുടര്‍ന്ന് വിഴിഞ്ഞം പോലീസ് ഡല്‍ഹിയിലെത്തി കുട്ടിയെ ഏറ്റുവാങ്ങിയാണ് വിഴിഞ്ഞത്ത് തിരിച്ചെത്തിച്ചത്.
വിഴിഞ്ഞത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മകളെ വ്യാഴാഴ്ച രാവിലെ മുതലാണ് കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ വിഴിഞ്ഞം പോലീസ് അതിവേഗം അന്വേഷണം തുടങ്ങി. കുട്ടിയെ എയര്‍പോര്‍ട്ടിലെത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതോടെയാണ് നിര്‍ണായക വിവരം ലഭിച്ചത്.
