Connect with us

ക്രിസ്മസ് ആഘോഷിച്ച മുഹമ്മദ് കൈഫിനെ ട്രോളന്മാര്‍ കൊല്ലാതെ കൊല്ലുന്നു

കായികം

ക്രിസ്മസ് ആഘോഷിച്ച മുഹമ്മദ് കൈഫിനെ ട്രോളന്മാര്‍ കൊല്ലാതെ കൊല്ലുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണിയുടെ രണ്ടു വയസുകാരി പുത്രി സിവ മെറി ക്രിസ്മസ് പാടി ഇന്റര്‍നെറ്റില്‍ ലക്ഷക്കണക്കിന് ആരാധകരുടെ പ്രശംസ നേടിയെങ്കില്‍ ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് ആഘോഷിച്ചതിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെ മതഭ്രാന്തന്മാരായ ട്രോളന്മാര്‍ നെറ്റില്‍ വളഞ്ഞിട്ട് ആക്രമി ക്കുന്നു. കൈഫ് ഫേസ്ബുക്കിലും ട്വിറ്ററിലും ആക്രമണം നേരിടുന്നത് ഇത് ആദ്യമല്ല. പതിവാണെന്നു വേണ മെങ്കില്‍ പറയാം.
ഇസ്‌ലാം വിരുദ്ധനെന്ന ആക്ഷേപം പലപ്പോഴും നേരിടേണ്ടി വന്ന ഹതഭാഗ്യനാണ് കൈഫ്. എന്തിനേറെ പറയുന്നു, ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോല്‍ക്കുമ്പോഴൊക്കെ കൈഫിന്റെ വീടിനു നേരേ കല്ലേറുവരെ നടന്നിട്ടുണ്ട്.
കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് ഇക്കുറി പാവം കൈഫ് ട്വിറ്ററിലും ഫേസ്ബുക്കിലും ചീത്തവിളി കേള്‍ക്കുന്നത്. ക്രിസ്മസ് പാപ്പായുടെ തൊപ്പിയണിഞ്ഞ് കുട്ടി കളോടും ഭാര്യയോടുമൊപ്പം അലങ്കരിച്ച ക്രിസ്മസ് ട്രീക്കു മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് കൈഫ് പോസ്റ്റ് ചെയ്തത്. മെറി ക്രിസ്മസ്.. ..സമാധാമാനവും സ്‌നേഹവും എങ്ങും പുലരട്ടെ; എന്ന അടിക്കുറിപ്പോടെ യാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടിയുള്ള തന്റെ ഈ ആഹ്വാനം ഇതുപോലെ വിവാദമായിത്തീരുമെന്ന് പാവം കൈഫ് അറിഞ്ഞില്ല. ക്രിസ്മസ് ആഘോഷിച്ച കൈഫിനെയും കുടുംബത്തിനെയും ആക്ഷേപിക്കുന്ന തിരക്കിലാണ് ഒരുകൂട്ടം മതഭ്രാന്തന്മാര്‍. ക്രൈസ്തവ സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ പോലും ക്രിസ്മസ് ആഘോഷിക്കരുതെന്നു ചില ഹൈന്ദവ സംഘടന കള്‍ വിലക്കിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ക്രിക്കറ്റിലും പിന്നീട്, രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ അവിടെയും നിര്‍ഭാഗ്യം വിടാതെ പിന്തുട രുന്ന യാളാണ് കൈഫ്. 2000-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ നയിച്ച കൈഫ് പിന്നീട് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി.
2002 നാറ്റ്‌വെസ്റ്റ് ഏകദിന പരമ്പര ഫൈനലില്‍ 326 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ 87 റണ്‍സെടുത്ത് പുറത്താകാതെ നിന്നു വിജയത്തിലേക്കു നയിച്ച മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍. ഇരുപതാം വയസില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ കൈഫ് ബംഗ്ലാദേശിനെതിരായ പരമ്പ രയില്‍ മാന്‍ ഓഫ് ദ സീരീസ് ആയി രുന്നു. ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറുമായിരുന്നു കൈഫ്. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഫൂല്‍പുരില്‍ നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച കൈഫ് ദയനീയമായി തോറ്റിരുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top