Connect with us

കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സജി ഗോപിനാഥ് ചുമതലയേറ്റു

കേരളം

കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സജി ഗോപിനാഥ് ചുമതലയേറ്റു

കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സജി ഗോപിനാഥ് ചുമതലയേറ്റു. താൻ ഏറ്റെടുത്തിരിക്കുന്നത് അധിക ചുമതലയാണെന്നും സർവകലാശാലയിൽ എത്രയും വേഗം സ്ഥിരം വിസിയെ നിയമിക്കാനുള്ള നടപടികൾ വേഗത്തിൽ നടക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കെടിയു വിസിയായി ചുമതലയേറ്റത് ഗവർണറുടെ നിർദ്ദേശപ്രകാരമാണ്. ഗവർണർ കാരണം കാണിക്കൽ നോട്ടീസാണ് നൽകിയത്.

മറുപടി ഗവർണർക്ക്‌ തൃപ്തികരമെന്നാണ് കരുതുന്നത്. കെടിയു വിസിയായി നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും എന്ന് കരുതുന്നു. കേരളത്തിനെ നോളജ് എക്കോണമി ആക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

അതിൽ വലിയ പങ്ക് കെടിയുവിന് നിർവഹിക്കാനുണ്ട്. അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top