Connect with us

സി.പി.എമ്മിനോട് അമിത വിധേയത്വം കാട്ടുന്നത് നിര്‍ത്തണം: സണ്ണി ജോസഫ്

കേരളം

സി.പി.എമ്മിനോട് അമിത വിധേയത്വം കാട്ടുന്നത് നിര്‍ത്തണം: സണ്ണി ജോസഫ്

തിരുവനന്തപുരം: സി.പി.എമ്മിനോട് അമിത വിധേയത്വം കാട്ടുന്നത് ഇനിയെങ്കിലും സി.പി.ഐ. നിര്‍ത്തണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. യഥാര്‍ത്ഥത്തില്‍ സി.പി.എം. മാപ്പ് പറയേണ്ടത് സി.പി.ഐയോടാണെന്നും മന്ത്രിസഭയില്‍ ചര്‍ച്ച നടത്താതെ മുന്നണിയെ അറിയിക്കാതെ പി.എം. ശ്രീയില്‍ ഒപ്പിട്ട ശേഷം ഉണ്ടായ പ്രധാന വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ പരിഭവവും പിണക്കങ്ങളുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത് വന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

പി.എം. ശ്രീയില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ കഴിയുയെന്നിരിക്കെ തെരഞ്ഞെടുപ്പ് വരെ ഒളിച്ചുകളി തുടരാനുള്ള ശ്രമമാണ് സി.പി.എം. നടത്തുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. പി.എം. ശ്രീയെ കുറിച്ച് പഠിക്കാനുള്ള മന്ത്രിസഭ ഉപസമിതിയും തുടര്‍ന്നുള്ള റിപ്പോര്‍ട്ടും സി.പി.ഐക്കുള്ള മയക്കുവെടിയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top